പ്രധാന വാര്‍ത്തകള്‍
ഇരട്ടയാർ എഴുകുംവയലിൽ വൻ വ്യാജമദ്യ വേട്ട. ഇടുക്കി നാർക്കോട്ടിക് സ്വകാഡ് നടത്തിയ പരിശോധനയിൽ 13 ജാർ സ്പിരിറ്റും വ്യാജമദ്യവുമടക്കം പിടികൂടി.


എഴുകുംവയൽ പ്രിയാസ് കോഫിബാറിൽനിന്നുമാണ് സ്പിരിറ്റും വ്യാജമദ്യവും പിടികൂടിയത്. കൊട്ടാരത്തിൽ സന്തോഷ് മലയിൽ അനീഷ് എന്നിവരാണ് പിടിയിലായത് . എറണാകുളത്ത് കഴിഞ്ഞ ദിവസം സ്പിരിറ്റ് പിടിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള പ്രിയാസ് കോഫി ബാർ എന്ന സ്ഥാപനത്തിൽ വൻ തോതിൽ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തി വരുന്നതായി വിവരം ലഭിച്ചത് തുടർന്ന് ഇടുക്കി നാർക്കോട്ടിക് സ്ക്വാഡ് രാത്രി 8 മണിയോടെ എഴുകുംവയലിൽ എത്തി പ്രിയാസ് കോഫീ ബാറിൽ പരിശോധന നടത്തുകയായിരുന്നു. 35 ലിറ്ററിൻ്റെ 13 ജാറുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വ്യാജമദ്യം നിർമ്മിച്ചു നിറയ്ക്കാനുള്ള കാലി കുപ്പികളും ലേബലുകളും എസൻസുമടക്കം പിടികൂടിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കൂടുതൽ ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു