പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നിർമ്മലാ സിറ്റി സ്വദേശി മരണമടഞ്ഞു.

കട്ടപ്പന : ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങേ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മധ്യവയസ്കൻ മരണമടഞ്ഞു. നിർമ്മലാസിറ്റി തുടിയൻപ്ലാക്കൽ സജീവൻ (55) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11 മണിക്ക് കട്ടപ്പന നഗരത്തിലാണ് അപകടം. ഗുരുമന്ദിരത്തിന് സമീപത്ത് പുതിയതായി തുടങ്ങുന്ന ഷോറൂമിന്റെ തടിപ്പണികൾക്ക് ശേഷം തിരികെ മടങ്ങുവാൻ തുടങ്ങിയപ്പോൾ രണ്ടാം നിലയിൽ നിന്നും സജീവൻ താഴേയ്ക്ക് വീഴുകയായിരുന്നു.ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്‌കാരം നടത്തി.