ഇടുക്കിപ്രധാന വാര്‍ത്തകള്‍
ഇടുക്കി വാഴത്തോപ്പിൽ കുളത്തിൽ വീണ് പിഞ്ചു ബാലിക മരിച്ചു.


വാഴത്തോപ്പ് പെരുങ്കാല തുരുത്തികാട്ടിൽ മനുരാജന്റെ മകൾ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തിൽ വീണു കിടക്കുന്നതായി കാണപ്പെട്ടത്. മാതാവ് പുല്ല് ചെത്താൻ പോയിരുന്നതിനാൽ ഈ സമയം പിതാവ് മനു രാജൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ ഏക മകളാണ് മഹിമ ഉടനെ തന്നെ നാട്ടുകാർ ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.