പ്രധാന വാര്‍ത്തകള്‍
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഇനി നിയമ വിഭാഗവും: പരിശോധന തുടരുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ലൈസൻസ് റദ്ദാക്കിയാൽ അതേ സ്ഥാപനം മറ്റൊരു സ്ഥലത്ത് തുടങ്ങാൻ അനുവദിക്കില്ല. സ്ഥാപനം പുനഃസ്ഥാപിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.













































































