കോൺഗ്രസ് ബഹുജന സംഗമം നാളെ. ഒരുക്കങ്ങൾ പൂർത്തിയായി.
ചെറുതോണി-ഭരണകൂട ഭീകരതയ്ക്കെതിരേ, എൽ.ഡി.എഫിന്റെ കൂറുമാറ്റ രാഷ്ടീയത്തിനെതിരേ കോൺഗ്രസ് 5ന് വൈകുന്നേരം നാലിനു ചെറുതോണിയിൽ നടത്തുന്ന ബഹുജന സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയതായി ഭാരവാഹികൾ അറിയിച്ചു. എതിർക്കുന്നവരെ തകർത്തു തരിപ്പണമാക്കുന്ന ഭരണകൂട ഭീകരതയും കൂറുമാറ്റ രാഷ്ട്രീയത്തിലൂടെ ജനവിധി അട്ടിമറിച്ച് അധികാരത്തിന്റെ അപ്പക്കഷണം നുണയുന്ന സി.പി.എം.നയവും നാടിനു ആപത്താണ്. ഇതിനെതിരേ കോൺഗ്രസ് നടത്തുന്ന ബഹുജന സംഗമത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് സംഘാടക സമതി അഭ്യർത്ഥിച്ചു. ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്യുന്നതാണ്. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, അഡ്വ.എസ്.അശോകൻ, നേതാക്കളായ ഇ.എം.ആഗസ്തി, റോയ് കെ പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ ,എ.കെ.മണി തുടങ്ങിയവർ നേതൃത്വം നൽകുമെന്നു എ.പി.ഉസ്മാൻ ,എം.ഡി.അർജുനൻ ,ആഗസ്തി അഴകത്ത്, ജോസ് ഊരക്കാടൻ, പി.ഡി.ജോസഫ്, ആൻസി തോമസ് എന്നിവർ അറിയിച്ചു. കട്ടപ്പന, ഇടുക്കി റോഡിലൂടെ വരുന്നവർ ചെറുതോണി പാലത്തിനു മുമ്പു പ്രവർത്തകരെ ഇറക്കിയതിനു ശേഷം എൻ.എച്ച്. റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതാണ്. അടിമാലി – തടിയമ്പാടു റോഡിലൂടെ വരുന്നവർ പാപ്പൻസ് ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കിയതിനു ശേഷം വാഴത്തോപ്പ് ജില്ലാ ബാങ്ക് ജംഗ്ഷനിൽ വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതാണ്. തൊടുപുഴ- പൈനാവ് റോഡിലൂടെ വരുന്നവർ പെട്രോൾ പമ്പിനു സമീപം പ്രവർത്തകരെ ഇറക്കിയതിനു ശേഷം നിർദ്ദിഷ്ട ബസ്സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതാണ്