കേരളത്തിലെ വന്യജീവി ആക്രമണത്തിനെതിരെ കർഷക യൂണിയൻ മാർച്ച്

കേരളത്തിലെ വന്യജീവി ആക്രമണത്തിനെതിരെ കർഷക യൂണിയൻ (എം) ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി വൈൽഡ് ലൈഫ് ഓഫീസിലേക്ക് കർഷകമാർച്ച് സംഘടിപ്പിച്ചു.
പാർട്ടി ഉന്നത അധികാര സമിതി അംഗം പ്രഫസർ കെ.ഐ ആൻ്റണി ധർണ്ണ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വന്യജീവി ആക്രമണത്തിനെതിരെ കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി വൈൽഡ് ലൈഫ് ആഫീസിനു മുമ്പിൽ നടന്ന കർഷക ധർണ്ണ പാർട്ടി ഉന്നത അധികാര സമിതി അംഗം Pro: Ki ആന്റണി ഉദ്ഘാടനം ചെയ്യുന്നു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര അദ്ധ്യക്ഷനായിരുന്നു.
പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട്, ജില്ല സെക്രട്ടറി രാരിച്ചൻ നിറണാക്കുന്നേൽ, പാർട്ടി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റി അംഗം സിബി കിഴക്കേമുറി സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് ജിജി വാളിയാംകൽ നന്ദിയും പറഞ്ഞു.