വലിയ മുല്ലക്കാനം മുതൽ എല്ലക്കൽപാലം വരെയുള്ള റോഡിന് 39.8 കോടി അനുവദിച്ചു
രാജാക്കാട് : ഉടുമ്പൻചോല മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ മൈലാടുംപാറ മുതൽ എല്ലക്കൽപാലം വരെയുള്ള റീച്ചിൽ മൈലാടുംപാറ മുതൽ വലിയ മുല്ലക്കാനം വരെയുള്ള റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു. വലിയ മുല്ലക്കാനം മുതൽ എല്ലക്കൽപാലം വരെയുള്ള റോഡ് ആധുനികനിലവാരത്തിൽ പണി കഴിപ്പിക്കുന്നതിനും എല്ലക്കൽ പാലം വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിനുമായി കിഫ് ബിയിൽ നിന്നും 39 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
വലിയ മുല്ലക്കാനം മുതലുള്ള റോഡിൽ ചെറുതും വലുതുമായ ധാരാളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. BM& BC നിലവാരത്തിൽ റോഡ് വീതി കൂട്ടി ഇരു സൈഡിലും കോൺക്രീറ്റ് ചെയ്യുന്നതിലൂടെയും , ക്രാഷ് ബാരിയറുകൾ, സുരക്ഷാ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിലൂടെയും , അപകട സാധ്യത തീർത്തും കുറയ്ക്കാൻ കഴിയും. മണ്ഡലത്തിലെ തന്നെ കമ്പംമെട്ട് – വണ്ണപ്പുറം റോഡിന്റെ ആദ്യ റിച്ചായ കമ്പംമെട്ട് – രാമക്കൽമേട് തൂക്കുപാലം – കല്ലാർ- ചേമ്പളം എഴുകുംവയൽ വരെയുള്ള റോഡും ആധുനിക നിലവാരത്തിൽ പൂർത്തിയാക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. 75 കോടി രൂപ മുതൽമുടക്കിലാണ് ഈ റോഡ് നിർമ്മിക്കാൻ പോകുന്നത്.ഇപ്രകാരം മണ്ഡലത്തിലെ ചെറുതും വലുതുമായ റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്