നാട്ടുവാര്‍ത്തകള്‍
വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതി;കോടികളുടെ നഷ്ടം; മുഖ്യമന്ത്രി മറുപടി പറയണം;വി.ഡി.സതീശന്
വൈദ്യുതി ബോര്‍ഡിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ബോര്‍ഡിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ഏക്കര്‍ ഭൂമി സിപിഎമ്മിന് നല്കി. റഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങുകയാണ്. ഇതിലൂടെ വര്‍ഷം 600 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.