Life Style/ Techനാട്ടുവാര്‍ത്തകള്‍
കോടമഞ്ഞും കുളിരും തേടി തെക്കിൻ്റെ കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കോടമഞ്ഞും കുളിരും ആസ്വദിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇതര ജില്ലകളിൽ നിന്നുള്ളവരാണ് സന്ദർശകരിലേറെയും. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് മൂന്നാറിലെ താപനില പൂജ്യത്തിന് താഴെ എത്തിയിരുന്നു.
രാത്രികാലങ്ങളിലും പുലർച്ചയും സഞ്ചാരികളെ ആകർഷിക്കും വിധം കുളിരാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മധ്യവേനലവധിക്കാലത്ത് സഞ്ചാരികൾ കൂടുതലായി തെക്കിൻ്റെ കശ്മീരിലേക്ക് എത്തുമെന്നാണ് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ച ശേഷം മൂന്നാറിലേക്ക് എത്തിയ സഞ്ചാരികള്‍ എറെ സന്തോഷത്തിലാണ്.