വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി;ആരോപണം എന്റെ അറിവോടെയല്ല’; എംഎം മണിക്ക് മറുപടിയുമായി കെ കൃഷ്ണന്‍കുട്ടി
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതി നടന്നുവെന്ന കെഎസ്ഇബി ചെയര്മാന് ബി അശോകന്റെ ആരോപണത്തിലായിരുന്നു എംഎം മണിയുടെ മറുപടി. കെഎസ്ഇബി ചെയര്‍മാന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊക്കെ കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിക്കുന്നു. സംസ്ഥാനം ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്, അശോകനല്ലെന്നും എംഎം മണി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
മുന്‍ വൈദ്യുത മന്ത്രിയായിരുന്ന എംഎം മണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം (15 Feb 2022 12:56 PM റിപ്പോർട്ടർ നെറ്റ്വർക്ക്) കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുന്‍ മന്ത്രിക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ചെയര്‍മാനായ ബി അശോകന് ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കുറ്റപ്പെടുത്തി എന്തിനാണ് ഇങ്ങനെ ഒരു കുറിപ്പെന്ന് ചോദിച്ചു. എന്നാല്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയല്ല പോസ്റ്റ്. ബോര്‍ഡ് അറിയാതെ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എംഎം മണിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് ചെയര്‍മാന്റ് വിശദീകരണമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.