പ്രധാന വാര്‍ത്തകള്‍
ഓപ്പറേഷൻ സൈലൻസ്’; ഒരാഴ്ച ഇരുചക്ര വാഹന പരിശോധന കർശനമാക്കും:

സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇരുചക്ര വാഹന പരിശോധന കർശനമാക്കും. ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പാണ് പ്രത്യേക പരിശോധന നടത്തുന്നത്. സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം. ഇതിനൊപ്പം അനധികൃത രൂപമാറ്റങ്ങളും പരിശോധിക്കും. പിടിയിലാകുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം വാഹനം യഥാർത്ഥ രൂപത്തിലാക്കി കാണിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാനുമാണ് നിർദേശം.