നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
സ്വരാജ് ചന്ദ്രൻ സിറ്റിയ്ക്ക് സമീപം ഇടുക്കി ജലാശയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കട്ടപ്പന സ്വരാജിൽ ചന്ദ്രൻസിറ്റിക്കു സമീപം ഇടുക്കി ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ മൂങ്ങാമാക്കൽ ബിനോയിയാണ് മരണപ്പെട്ടത്. കുളിക്കാനായി ജലാശയത്തിൽ ഇറങ്ങിയപ്പോൾ മീൻ പിടിക്കുന്നതിനായി കെട്ടിയ വലയിൽ കാൽകുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമീക വിവരം.
വെള്ളയാംകുടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മരണപ്പെട്ട ബിനോയ്. കട്ടപ്പന പോലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. പോലീസ് സംഭവ സ്ഥലത്തു പരിശോധന നടത്തുകയാണ്. കരക്കെത്തിച്ച മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ പോർസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും.