നാട്ടുവാര്‍ത്തകള്‍
കോവിഡ്: തങ്കമണിയിൽ 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു


ചെറുതോണി : സി.പി.എം. തങ്കമണി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക് തങ്കമണിയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാസെക്രട്ടറി സി.വി.വർഗീസ് ഉദ്ഘാടനം ചെയ്തു.
കോവിഡ് രോഗികളായവർക്ക് ആശുപത്രിയിൽ പോകുന്നതിനായി സൗജന്യമായി വാഹനം എത്തിച്ചു നൽകുക, ഭക്ഷണവും മരുന്നും ആവശ്യമുളളവർക്ക് വീടുകളിൽ സൗജന്യമായി അവ എത്തിച്ചു നൽകുക തുടങ്ങിയ സേവനപ്രവർത്തനങ്ങൾ ലഭ്യമാക്കും.
കൂടാതെ 24 മണിക്കൂറും സേവന സന്നദ്ധരായ വൊളൻറിയർമാരും ഹെൽപ്പ് ഡെസ്കിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയാ കമ്മിറ്റി അംഗം കെ.ജെ.ഷൈൻ, ബിനീഷ് എന്നിവർ സംസാരിച്ചു.