അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ ഒഴിവ് ;പ്ലസ്ടു ,എന്‍ സി വി റ്റി/ എസ് സി വി റ്റി/ കെ ജി ടി ഇ (ലോവര്‍) സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ നേടിയ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത
ഇടുക്കി ജില്ലാ ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസ്സായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി റ്റി/ എസ് സി വി റ്റി/ കെ ജി ടി ഇ (ലോവര്‍) സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ നേടിയ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. അപേക്ഷിക്കുമ്പോള്‍ പ്രായം 20 നും 30 നും മധ്യേയായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം.
2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. പ്രതിമാസം 15000 രൂപ പ്രതിഫലം നല്‍കും. തിരഞ്ഞെടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും അസലും പകര്‍പ്പും ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒ-യുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
താല്പര്യം ഉളളവര്‍ ഫെബ്രുവരി 8 നകം യോഗ്യതകളും പ്രായം, വിലാസം, ഇ-മെയില്‍ വിലാസം, തിരിച്ചറിയല്‍ രേഖ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിവില്‍ സ്റ്റേഷന് കുയിലിമല പൈനാവ് എന്ന വിലാസത്തിലോ അല്ലെങ്കില്‍ [email protected] എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04862 233036.