തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്) ഹിന്ദി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 16 ന് രാവിലെ 11.00 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസ്സില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഹിന്ദി വിഷയത്തില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി. നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. അധ്യാപന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 16 ന് ന് രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫോണ്‍:8281574390































































































































