നാട്ടുവാര്‍ത്തകള്‍
യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത; വൈദ്യുതി നിരക്ക് വർധന ഇങ്ങനെ
തിരുവനന്തപുരം∙ കെഎസ്ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്സഡ് ചാർജ് ഉൾപ്പെടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയും വർധനയാണു ശുപാർശ ചെയ്തിരിക്കുന്നത്.
ഒരു യൂണിറ്റിന് 99 പൈസ ഇതിൽനിന്നെല്ലാം ബോർഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണു ശുപാർശ. ഫിക്സഡ് ചാർജ് സിംഗിൾഫേസിൽ ഇരട്ടി വർധിപ്പിക്കണമെന്നാണു ശുപാർശ. ത്രീഫേസിൽ ഇരട്ടിയിലേറെ വർധനയും. വ്യവസായങ്ങൾക്കുള്ള ഫിക്സഡ് ചാർജിൽ 50രൂപവരെയാണു വർധനയ്ക്കു ശുപാർശ. ഹിയറിങുകൾക്കുശേഷം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് നിരക്കു വർധന സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. കെഎസ്ഇബി ശുപാർശ അതേപടി അംഗീകരിക്കുന്ന പതിവില്ല.
- ∙ വീടുകളിലെ നിരക്കു വര്‍ധന ശുപാർശ
- സ്ലാബ്–0–40
- നിലവിലെ നിരക്ക്–1.50രൂപ
- പുതുക്കിയ നിരക്ക് ശുപാർശ–1.50രൂപ
- സ്ലാബ്–0–50
- നിലവിലെ നിരക്ക്–3.15
- പുതുക്കിയ നിരക്ക് ശുപാർശ–3.50
- സ്ലാബ്–51–100
- നിലവിലെ നിരക്ക്–3.70
- പുതുക്കിയ നിരക്ക് ശുപാർശ–4.10
- സ്ലാബ്–101–150
- നിലവിലെ നിരക്ക്–4.80
- പുതുക്കിയ നിരക്ക് ശുപാർശ–5.50
- സ്ലാബ്–151–200
- നിലവിലെ നിരക്ക്–6.40
- പുതുക്കിയ നിരക്ക് ശുപാർശ–7.00
- സ്ലാബ്–201–250
- നിലവിലെ നിരക്ക്–7.60
- പുതുക്കിയ നിരക്ക് ശുപാർശ–8.00
- സ്ലാബ്–0–300
- നിലവിലെ നിരക്ക്–6.60
- പുതുക്കിയ നിരക്ക് ശുപാർശ–7.20
- (എല്ലാ യൂണിറ്റിനും)
- സ്ലാബ്–0–400
- നിലവിലെ നിരക്ക്–6.90
- പുതുക്കിയ നിരക്ക് ശുപാർശ–7.40
- സ്ലാബ്–0–500
- നിലവിലെ നിരക്ക്–7.10
- പുതുക്കിയ നിരക്ക് ശുപാർശ–7.60
- സ്ലാബ്–500ന് മുകളിൽ
- നിലവിലെ നിരക്ക്–7.90
- പുതുക്കിയ നിരക്ക് ശുപാർശ–8.20
- ∙ വൻകിട വ്യവസായങ്ങൾക്കുള്ള ശുപാർശ
- ഡിമാൻഡ് ചാർജ്–380–400
- പഴയ നിരക്ക്–320–400
- വൈദ്യുതി നിരക്ക്–5.50–6.00
- പഴയ നിരക്ക്–5.00–5.55
- ∙ ചെറുകിട വ്യവസായങ്ങൾക്കുള്ള ശുപാർശ
- ഫിക്സഡ് ചാർജ്–160–210
- പഴയ നിരക്ക്–120–170
- വൈദ്യുതി നിരക്ക്–6.15–6.70
- പഴയ നിരക്ക്–5.65–6.25
- ∙ കൃഷി
- ഫിക്സഡ് ചാർജ്–25
- പഴയ നിരക്ക്–10
- വൈദ്യുതി നിരക്ക്–3.30
- പഴയനിരക്ക്–2.80
English Summary: KSEB electricity charge hike