Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിദ്ധ അറ്റൻഡർ നിയമനം

തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ അറ്റൻഡറുടെ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിൻ്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ മെയ് 29 ന് രാവിലെ 11 ന് അഭിമുഖം നടക്കും.
യോഗ്യത എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യവും ഒരു ഗവ. അംഗീകൃത സിദ്ധ മെഡിക്കൽ ഒഫീസറുടെ കീഴിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ജില്ലാ മെഡിക്കൽ ഓഫീസർ മുൻപാകെ പരിശോധനയ്ക്ക് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232318










































































































