കെഎസ്ഇബിക്ക് പിരിക്കാനുള്ള കുടിശിക 1300 കോടി; ശിക്ഷ ജനത്തിന്;വന്‍ബാധ്യത ചൂണ്ടിക്കാട്ടി വൈദ്യുതി നിരക്ക് വര്‍ധന?
വന്‍ബാധ്യത ചൂണ്ടിക്കാട്ടി വൈദ്യുതി നിരക്ക് വര്‍ധനക്ക് ശ്രമിക്കുന്ന കെ.എസ്.ഇ.ബി ആയിരത്തി മുന്നൂറുകോടിയിലേറെ രൂപയുടെ കുടിശിക പിരിച്ചെടുക്കാന്‍ നടപടിയെടുക്കുന്നില്ല. ജലഅതോറിറ്റി മാത്രം അറുനൂറുകോടിയിലേറെ രൂപ നല്‍കാനുണ്ട്. ഈ കുടിശിക പിരിച്ചെടുത്താല്‍ നിരക്ക് വര്‍ധന ഒഴിവാക്കാം.
സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി യൂണിറ്റിന് എണ്‍പതുപൈസ വരെ കൂട്ടാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടുന്നത്. അതേസമയം ബോര്‍ഡിന് കിട്ടാനുള്ളത് 1358.15 കോടിരൂപയാണ്. 3285.15 കോടിരൂപ നിയമനടപടികളില്‍ കുരുങ്ങിക്കിടക്കുന്നു. നിയമനടപടികള്‍ കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോയാല്‍ ഇതില്‍ പകുതിയെങ്കിലും പിരിച്ചെടുക്കാനാകും. ഈ വര്‍ഷം 2809.17 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോര്ഡിനുള്ളത്. വൈദ്യുതി നിരക്ക് കുടിശികയില്‍ മുന്നില്‍ ജലഅതോറിറ്റിയാണ് 633.19കോടിരൂപയാണ് നല്‍കാനുള്ളത്.
വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ളത്
ജല അതോറിറ്റി– 633.19 കോടി
സ്വകാര്യ സ്ഥാപനങ്ങള്‍– 488.87 കോടി
സംസ്ഥാന പൊതുമേഖല– 83.30 കോടി
കേന്ദ്ര പൊതുമേഖല–60.09 കോടി
സംസ്ഥാന വകുപ്പുകള്‍– 27,42 കോടി
സഹകരണ മേഖല– 22.48 കോടി
മൈനര്‍ ഇറിഗേഷന്‍– 19.15 കോടി
ക്യാപ്റ്റീവ് പവര്‍ പ്ലാന്റ്– 11.05 കോടി
സംസ്ഥാന ആരോഗ്യസ്ഥാപനങ്ങള്‍– 8.75.കോടി
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 1686.66 കോടിരൂപയാണ് കുടിശിക ഇതില്‍ പകുതിലേറെയും നിയമക്കുരുക്കില്‍പ്പെട്ടുകിടക്കുന്നു. കുടിശിക പിരിച്ചെടുക്കാന്‍ പലസര്‍ക്കാരുകള്‍ മാര്‍ഗരേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കടബാധ്യതയുടെ ഫലം ഉപയോക്താക്കളുടെ ചുമലില്‍ തന്നെ പതിവായി വരികയും ചെയ്യുന്നു.