പ്രധാന വാര്‍ത്തകള്‍
ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു
കൊച്ചി ∙ ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു.
രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30 വർഷത്തിലധികമായി ലൂണാർ കമ്പനിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്. മക്കൾ: ജൂബി, ജിസ്, ജൂലി.