Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കിക്ക് 50 വയസ്; ലോകം കീഴടക്കിയത് രണ്ടു ഗിന്നസ് ലോക റെക്കോർഡുകളിലൂടെ..



ഇടുക്കി: ഇടുക്കി ജില്ലക്ക് അൻപതാം പിറന്നാൾ. ലോ റേഞ്ച് എന്നറിയപ്പെടുന്ന തൊടുപുഴയും, ഹൈ റേഞ്ച് എന്നറിയപ്പെടുന്ന ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ജില്ല. പിന്നോക്ക ജില്ല എന്നറിയപ്പെടുന്നുവെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ചു കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ നിരവധി ലോകോത്തര നേട്ടങ്ങൾ കൈവരിച്ച ജില്ലയാണ് ഇടുക്കി. ശ്രമിച്ചാൽ ലോകം ഒറ്റയടിക്ക് കീഴടക്കാം എന്നു തെളിയിച്ചു വിത്യസ്ത മേഖലകളിൽ സ്വന്തം കഴിവുകളുടെ കൈയൊപ്പ് ചാർത്തിയ നിരവധി വ്യക്തികളുടെ ഉടമയാണ് ഇടുക്കി എന്ന മിടു മിടുക്കി. ലോക റെക്കോർഡുകളുടെ അവസാനത്തെ വാക്കായ ഗിന്നസ് എന്ന ചരിത്ര നേട്ടം ഇടുക്കി ജില്ലക്ക് സമ്മാനിച്ചതിലൂടെ ജില്ലയെ ലോക നെറുകയിൽ എത്തിച്ചവരാണ് പീരുമേട് സ്വദേശികളായ ഡോ. ഗിന്നസ് മാടസാമിയും, ഗിന്നസ് സുനിൽ ജോസഫും.

ഗിന്നസ് ലോക റെക്കോർഡ് എന്നു കേൾക്കുമ്പോൾ തന്നെ അത്ഭുതത്തോടെ ഏവരും കാണുന്ന അവസരത്തിൽ 2011, ജൂൺ നാലു അഞ്ചു തിയ്യതികളിലായി പീരുമേട് ഹിമ റാണി ഓഡിറ്റോറിയത്തിൽ വച്ചു മുപ്പതു മണിക്കൂറും ആറു മിനുട്ടും തുടർച്ചയായി പ്രസംഗിച്ചതിലൂടെ പീരുമേട് പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ മാസ്റ്റർ ആയ മാടസാമി ജില്ലയുടെ അമ്പതു വർഷ ചരിത്രത്തിൽ ആദ്യമായി ഗിന്നസ് ലോക റെക്കോർഡ് ഇടുക്കിക്ക് സമ്മാനിച്ചു. ലോക സമാധാനവും പരിസ്ഥിതി സംരക്ഷണവും എന്നതായിരുന്നു വിഷയം. കഴിഞ്ഞ പത്തു വർഷങ്ങളിലായി വിത്യസ്ത മേഖലകളിൽ വിത്യസ്ത ലോക റെക്കോർഡുകളും അവാർഡുകളും ജില്ലക്ക് വേണ്ടി വാരി കൂട്ടുന്നതിലൂടെ ജില്ലയുടെ അഭിമാനമാകുന്ന ഗിന്നസ് മാടസാമി, ഇപ്പോൾ ഐക്യ രാഷ്ട്ര സുസ്‌ഥിര വികസന ലക്ഷ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ക്ലൈമറ്റ് പാക്‌ട് എന്നിവയുടെ ഇന്ത്യയിലെ അംബാസിഡർ കൂടി ആണ്. കവിതയാണ് ഭാര്യ. മക്കൾ ആയ അബിത്ത് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും മകൾ അബിറ്റ കുട്ടിക്കാനം സെന്റ് പയസ് സ്കൂളിലെ ഒമ്പതിനും പഠിക്കുന്നു.


ഏറ്റവും കൂടുതൽ ടെലഫോൺ കാർഡ് ശേഖരണം എന്ന ഇനത്തിലൂടെ ഗിന്നസ് നേട്ടം ജില്ലക്ക് സമ്മാനിച്ച രണ്ടാമത്തെ വ്യക്തിയാണ് ഗിന്നസ് സുനിൽ ജോസഫ്. 2010 ൽ ലിംക ബുക്ക്‌ ഓഫ് റിക്കാർഡിൽ ഇടം നേടിയ ഇദ്ദേഹം 2013 ജനുവരിയിൽ പീരുമേട്ടിലെ മാതൃവിദ്യാലയമായ മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്റെ ശേഖരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടി. 245 രാജ്യങ്ങളിൽ നിന്ന് 12000 ൽ പരം കാർഡുകൾ ആണ് ശേഖരിച്ചു കൂട്ടിയത്. ഗിന്നസ് ലഭിച്ചതിനു ശേഷം താത്പര്യമുള്ളവരെ ഗിന്നസിലെത്തിക്കണം എന്ന ലക്ഷ്യത്തോടെ കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൽ ജൂറിയായി സേവനം അനുസ്ടിക്കുന്നതോടപ്പം കേരളത്തിൽ നിന്ന്‌ ഇരുപത് പേരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 6 പേരെയും ഗിന്നസിലെത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
ശേഖരണങ്ങൾക്കു അതിരുകൾ നിശ്ചയിച്ചിട്ടില്ലാത്ത സുനിൽ ജോസഫ് ഇപ്പോൾ യു ആർ എഫ് വേൾഡ് റിക്കാർഡിന്റെ ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമാണ്.
ഭാര്യ ഷീനാ സുനിൽ അധ്യാപികയാണ്. മക്കൾ ക്രിസ്റ്റോ അലഹബാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം നടത്തുന്നു. ഇളയ മകൻ ക്രിസ്റ്റി പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!