ആരോഗ്യം
അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
*18 വയസ്സിനുതാഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖയിലാണ് നിർദേശം.
*ആറിനും 11-നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമെങ്കിൽ അച്ഛനമ്മമാരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മുഖാവരണം ധരിക്കാം.
*12 വയസ്സിനുമുകളിലുള്ളവർ നിർബന്ധമായും ധരിച്ചിരിക്കണം.
*ഗുരുതരാവസ്ഥയുള്ള കുട്ടികളിൽ മാത്രമേ ആന്റിവൈറൽ, സ്റ്റിറോയ്ഡ്, മോണോക്ലോണൽ ആന്റിബോഡികൾ തുടങ്ങിയവ ഉപയോഗിക്കാവൂ.
*പത്തുമുതൽ 14വരെ ദിവസങ്ങളുടെ ഇടവേളയിൽ മരുന്നിന്റെ അളവ് കുറയ്ക്കണം.
കാര്യമായ കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ആദ്യ ആർ.എ.ടി. അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധനയല്ലാതെ മറ്റുപരിശോധനകൾ വേണ്ടാ. അച്ഛനമ്മമാരുടെ കർശനനിരീക്ഷണത്തിൽ വീട്ടിൽക്കഴിഞ്ഞാൽ മതി. പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല. കൃത്യമായ ഭക്ഷണം, വിശ്രമം എന്നിവ കുട്ടിക്ക് ഉറപ്പാക്കണം.