ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
കോമ്പയാർ ടൗണിലൂടെ നോക്കി നടന്നില്ലെങ്കിൽ കുഴിയിൽ വീഴുന്നത് അറിയില്ല

നെടുങ്കണ്ടം : കോമ്പയാർ ടൗണിലൂടെ നോക്കി നടന്നില്ലെങ്കിൽ കുഴിയിൽ വീഴുന്നത് അറിയില്ല. .
കോമ്പയാർ ടൗണിന്റെ നടുക്കായി നിർമ്മിച്ചിരിക്കുന്ന കലുങ്കിനാണ് വീതിയില്ലാത്തത് . വീതിയുള്ള റോഡിലൂടെ കടന്ന് വരുന്ന വാഹനങ്ങൾ കലുങ്കിലേയ്ക്ക് കയറുന്ന ഭാഗത്ത് വീതി കുറയുകയും സമീപത്ത വൻ കുഴിയിലേയ്ക്ക് പതിക്കുകയും ചെയ്യും. ജീപ്പ് അടക്കമുളള നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടിട്ടുള്ളത്
പരിചയമില്ലാത്ത ആളുകൾ ഒഴുകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്
കേരള തമിഴ്നാട് അതിർത്തി പ്രദേശമായ തേവാരംമെട്ട് വഴി ഉടുമ്പൻചോല പോകുന്നതിനു വേണ്ടി ഈ റോഡാണ് ആളുകൾ ഉപയോഗിക്കുന്നത്. കല്ലിങ്കലിന് വീതി കൂട്ടി കൈവരികൾ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.