നാട്ടുവാര്‍ത്തകള്‍
കിണറ്റിൽ വീണ പശുവിനെ രക്ഷപെടുത്തി

കട്ടപ്പന: കോഴിമല രാജപുരത്ത് കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. പ്ലാച്ചേരിയിൽ ബാബുവിന്റ പശുവാണ് കിണറ്റിൽ വീണത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് അംഗങ്ങളോടൊപ്പം നാട്ടുകാരും രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.