പ്രധാന വാര്‍ത്തകള്‍
ജഡ്ജിമാര്‍ക്കടക്കം കോവിഡ്; ഹൈക്കോടതി പ്രവർത്തനം ഓണ്‍ലൈനിലേക്ക്


ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേയ്ക്ക് മാറ്റാന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതിയിൽ മൂന്ന് ജഡ്ജിമാർക്ക് കോവിഡ് ബാധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും ഓൺലൈൻ സിറ്റിങ്ങുകൾ ആരംഭിക്കുക.