Life Style/ Tech
ചരിത്ര‘ഹൃദയം’ തുടിച്ചു; ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചു; നിര്‍ണായകനേട്ടം.
ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്. അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലാണ് ചരിത്രമായ ശസ്ത്രക്രിയ നടന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്.
ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്നുദിവസം പിന്നിടുമ്പോള്‍ രോഗി സുഖമായിരിക്കുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡില്‍ പിടിപ്പിച്ചത്. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു.