നാട്ടുവാര്‍ത്തകള്‍
ഡപ്യൂട്ടി ചീഫ് ലോ ഓഫിസർ പി.എൻ.ഹേനയെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം : കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട സ്വിഫ്റ്റ് കമ്പനി രൂപീകരണത്തെച്ചൊല്ലിയുള്ള കേസിൽ ഹൈക്കോടതിയിൽ യഥാർഥ സത്യവാങ്മൂലം സമർപ്പിക്കാൻ വീഴ്ച വരുത്തിയ ഡപ്യൂട്ടി ചീഫ് ലോ ഓഫിസർ പി.എൻ.ഹേനയെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിനെതിരെ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളായ ടിഡിഎഫും ബിഎംഎസുമാണ് കേസ് നൽകിയത്.സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിൽ ആദ്യം ഇറക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ച് പുതിയ ഉത്തരവിറക്കിയിരുന്നു. അത് യഥാസമയം കോടതിയെ അറിയിക്കാത്തതിനാലാണ് സസ്പെൻഷൻ.