ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യമില്ല. ഇരുമ്പ് പാലത്തെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ബുദ്ധിമുട്ടുന്നു…

ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളില്‍ ഒന്നായ ഇരുമ്ബുപാലത്ത് പൊതു ശുചിമുറി ഇല്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു.ദിവസവും നിരവധിപ്പേര്‍ വന്നു പോകുന്ന ഇടമെന്ന നിലയില്‍ ശുചിമുറി സംവിധാനമൊരുക്കുന്ന കാര്യത്തില്‍ വേഗത കൈവരിക്കണമെന്നാണ് ആവശ്യം. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഇരുമ്ബുപാലം ടൗണില്‍ മാത്രമുണ്ട്. ടൗണിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് ശുചിമുറി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇടമില്ലാത്തത് വലിയ ബുദ്ധിമുട്ടുയര്‍ത്തുന്നുണ്ട്. ടൗണില്‍ ശുചിമുറി ഒരുങ്ങിയാല്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലൂടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കുമത് പ്രയോജനകരമാകുമെന്നാണ് വാദം.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഇരുമ്ബുപാലത്തിന് സമീപമുള്ള ആദിവാസി മേഖലകളില്‍ നിന്നടക്കം ആളുകള്‍ ഇരുമ്ബുപാലം ടൗണിലെത്താറുണ്ട്. ആശുപത്രിയും ആരാധനാലയങ്ങളും ബാങ്കും ടൗണില്‍ പ്രവര്‍ത്തിക്കുന്നു. ദിവസവും ടൗണിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വലുതാണ്. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളും ഭക്ഷണം കഴിക്കാനും മറ്റുമായി ഇരുമ്ബുപാലം ടൗണില്‍ ഇറങ്ങാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് ഇരുമ്ബുപാലത്ത് ശുചിമുറി സംവിധാനമൊരുക്കുന്ന കാര്യത്തില്‍ വേഗത കൈവരിക്കണമെന്നാണാവശ്യം.