Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021 ലെ യുവപുരസ്‌കാർ കാഞ്ചിയാർ സ്വദേശി മോബിൻ മോഹന്



കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021 ലെ യുവപുരസ്‌കാർ കാഞ്ചിയാർ സോദേശി മോബിൻ മോഹന്. ജക്കരന്ത എന്ന നോവലിനാണ് പുരസ്‌കാരം.ഒരു ലക്ഷം രൂപയും പ്രശ്തി പത്രവും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റു വാങ്ങും. മോബിൻ മോഹന് : ഇടുക്കി ജില്ലയിൽ കാഞ്ചിയാർ സ്വദേശി. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. അധ്യാപകനാണ്. കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ ഗ്രന്ഥശാല പ്രവർത്തകൻ, സംഘാടകൻ . എഴുത്തുകൂട്ടം ഇടുക്കി ജില്ലാ ഘടകം പ്രസിഡന്റ്‌ ആണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗമാണ്. ആനുകാലികങ്ങളിൽ കഥയെഴുതുന്നു. പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികൾ എന്നിങ്ങനെ രണ്ട് കഥാസമാഹാരങ്ങളും ജക്കരന്ത എന്ന നോവലും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട് . സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഇടുക്കി ജില്ലാ കോർഡിനേറ്റർ ആണ്. ബുക്ക്‌ കഫേ അക്ബർ കക്കട്ടിൽ നോവൽ പുരസ്കാരം, നളന്ദ പുരസ്കാരം, മലയാള ഐക്യവേദി കൊലുമ്പൻ കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2021 ൽ കേന്ദ്ര സാഹിത്യഅക്കാദമിയുടെ യങ് റൈറ്റേഴ്സ് മീറ്റിൽ മലയാളത്തെ പ്രതിനിധീകരിച്ച് കഥ അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവ പുരസ്കാറിന് മൂന്നുതവണ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.നിരവധി ഓഡിയോ കാസറ്റുകൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!