നാട്ടുവാര്‍ത്തകള്‍
ഇസ്രയേൽ കോൺസൽ ജനറൽ മൂന്നാറിൽ
മൂന്നാർ : ഇസ്രയേലിന്റെ ഇന്ത്യയിലെ കോൺസുലേറ്റ് ജനറലും കുടുംബവും മൂന്നാർ സന്ദർശനത്തിനെത്തി. കോൺസൽ ജനറൽ കോബി ശൊശാനിയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന സംഘമാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായെത്തിയത്.
ആനച്ചാലിനു സമീപമുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഇവർ രാജമല, നല്ല തണ്ണിയിലെ ടീ മ്യൂസിയം എന്നിവടങ്ങൾ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് മാട്ടുപ്പെട്ടിയിലും സന്ദർശനം നടത്തി. വെള്ളിയാഴ്ച ആലപ്പുഴയ്ക്ക് മടങ്ങും.