ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ഭാരതീയ പ്രകൃതി കൃഷി പദ്ധതി- സുഭിക്ഷം സുരക്ഷിതം എഫ്‌ഐജി ഗ്രൂപ്പിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തിന്റെ പരിസരത്ത് മന്ത്രി പച്ചക്കറി നട്ടു. കൂടാതെ പടമുഖം സ്‌നേഹമന്ദിരത്തിലെ അംഗങ്ങള്‍ക്ക് യൂണിഫോം വിതരണവും മന്ത്രി നിര്‍വഹിച്ചു.
വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി ക്ലസ്റ്ററില്‍ 50 ഹെക്ടര്‍ സ്ഥലത്താണ് ജൈവ കൃഷി നടപ്പിലാക്കുന്നത്. ഇവിടെ കൃഷിക്ക് ആവശ്യമായ ജൈവ വളം കര്‍ഷകന്‍ തന്നെ ഉല്‍പ്പാദിപ്പിച്ചു അവരുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കും. വളം നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായവും പരിശീലനവും കൃഷി വകുപ്പില്‍ നിന്നാണ് നല്‍കിയത്.
വൃക്ഷായുര്‍വേദ വിധി പ്രകാരം തയ്യാറാക്കിയ ജീവാമൃതം, അമൃത പാനി, ഫിഷ് അമിനോ ആസിഡ്, ബീജാമൃതം എന്നീ വളങ്ങളാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കാനായി നല്‍കുന്നത്. എല്ലാത്തരം കൃഷികള്‍ക്കും ഈ വളങ്ങള്‍ ഉപയോഗിക്കാം.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, കൃഷി ഓഫീസര്‍ അഭിജിത് പിഎച്ച്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിബിച്ചന്‍ തോമസ്, സുനിത രാജീവ്, രാഷ്ട്രീയ സാമൂഹ്യ പ്രധിനിധികളായ കെ എം ജലാലുദ്ദീന്‍, വിസി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.