നാട്ടുവാര്‍ത്തകള്‍
ഇടുക്കി കമ്പംമേട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ


ഇടുക്കി കമ്പംമെട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെക്ക് പോസ്റ്റിൽ ചെക്കിങ്ങിനിടെ തമിഴ്നാട്ടിൽ നിന്നെത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് കലൂർ സ്വദേശി ജെറിൻ പീറ്റർപിടിയിലായത്. ജെറിൻ്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെത്തി.
കമ്പത്ത് നിന്നുമാണ് പ്രതി കഞ്ചാവും സിന്തറ്റിക് ഡ്രഗിൽ പെടുന്ന എംഡിഎംഎയും വാങ്ങിയത്.ക്രിസ്മസ് അടുത്തതോടെ പരിശോധന കൂടുതൽ കർശനമാക്കും. കേരള തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച സംയുക്ത പരിശോധനയും നടക്കുന്നുണ്ട്.1 shareLikeCommentShare