അതിർത്തികൾ ഇനി ക്യാമറ കണ്ണിൽ, ക്യാമറകൾ സ്ഥാപിച്ചത് ലഹരിക്കടത്ത് കൂടിയ സാഹചര്യത്തിൽ
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കമ്ബംമെട്ട്, കുമളി, ബോഡിമെട്ട് എന്നീ ചെക്ക്പോസ്റ്റുകളിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.അതാത് ചെക്ക്പോസ്റ്റിലെ ദൃശ്യങ്ങള്‍ ഇനിമുതല്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനിലും മുഴുവന്‍ ചെക്ക് പോസ്റ്റുകളിലെയും ദൃശ്യങ്ങള്‍ മുന്നാറില്‍ സ്ഥിതിചെയ്യുന്ന സെന്ററിലും നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ നമ്ബര്‍ സഹിതം കാമറകളില്‍ വ്യക്തമായി പതിയും. കമ്ബംമേട്ടില്‍ കുമളി റോഡിലും നെടുങ്കണ്ടം റോഡിലുമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായി തമിഴ്നാട്ടില്‍ നിന്നും വാഹനങ്ങളില്‍ ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കൂടിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.