നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്കൂളിൽ മോഷണം ;86000 രൂപാ നഷ്ട്ടപ്പെട്ടു


കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്കൂളിൽ മോഷണം നടന്നു
86000 രൂപാ നഷ്ട്ടപ്പെട്ടു.
ഓഫീസിൻ്റ് കതക് തകർത്താണ് മോഷ്ട്ടാകൾ അകത്ത് കയറിയത്..ഹെഡ്മാസ്റ്ററുടെ റൂമിലെ മേശ കുത്തിതുറന്ന് ഉള്ളിലുണ്ടായിരുന്ന 86000 രൂപ മോഷ്ടിച്ചു’ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് ലഭിച്ച പണമാണ് നഷ്ട്ടപ്പെട്ടത്.രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് തകക്ത കർന്ന് കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ ഹെഡ്മാസ്റ്ററെയും പോലീസിലും അറിയിച്ചു.ഓഫീസിനുള്ളിലെ 3 അലമാരകളും 2 മേശകളും സ്റ്റാഫ് റൂമിലെ 2 അലമാരയും ഒരു മേശയും കുത്തിതുറന്ന് പരിശോധിച്ചു.ഫയലുകൾ ചിതറി കിടക്കുന്ന അവസ്ഥയിലാണ്.’ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.

