പ്രണയത്തിൽ നിന്ന് പിൻമാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതിയ്ക്കും പൊള്ളലേറ്റു.കുറ്റകൃത്യത്തിന് ശേഷം വീട്ടിലെത്തിയ യുവതി ഭർത്താവിനോട് പറഞ്ഞത് ‘തിളച്ച കഞ്ഞിവെള്ളം വീണ് പരിക്കേറ്റെന്ന്’ ഒടുവിൽ പിടിയിലായത് അഞ്ചാം നാൾ
ഇടുക്കി :പ്രണയത്തിൽനിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം മടങ്ങിയത് ഭർതൃവീട്ടിലേക്ക്.പള്ളി മുറ്റത്ത് വച്ച് ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു.ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് മുഖത്തെ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റ് ചെയ്യുന്നതുവരെ കുറ്റകൃത്യ വിവരം ആരും പുറത്തറിഞ്ഞിരുന്നില്ല.തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിനെ കഴിഞ്ഞ പതിനാറിനാണ് യുവതി ഇരുമ്പുപാലത്ത് വിളിച്ചു വരുത്തി ആക്രമിച്ചത്. യുവാവിന്റെ ഒരു കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാൾ തിരുവനന്തപുരത്ത് ചികിത്സയിലാണ്.
യുവതിയെ ഇന്നലെ വൈകുന്നേരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്