പ്രധാന വാര്‍ത്തകള്‍
ആന്ധ്രാപ്രദേശിൽ കനത്ത മഴ; 17 മരണം, നൂറിലധികം പേരെ കാണാതായി
അമരാവതി∙ ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 17 ആയി. നൂറിലധികം പേരെ കാണാതായി. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകർ വെള്ളപ്പൊക്കത്തിൽ കുടുങ്ങി. തിരുമല ഘട്ട് റോഡും നടപ്പാതയും അടച്ചു. സ്വർണമുഖി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞൊഴുകുകയാണ്.
ക്ഷാപ്രവർത്തനത്തിനായി ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പലയിടത്തും റോഡുകൾ തകർന്നു. പലയിടത്തും റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. രായലസീമ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ചിറ്റൂർ, കടപ്പ, കുർണൂൽ, അനന്തപുർ ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. ചെയ്യൂർ പുഴ കരകവിഞ്ഞൊഴുകുന്നു. കടപ്പ വിമാനത്താവളം നവംബർ 25 വരെ അടച്ചിടും. ഇന്നലെ മൂന്ന് സംസ്ഥാന ട്രാൻസ്പോർട്ട് ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചിരുന്നു