കട്ടപ്പന സഹകരണ ആശുപത്രിയില്‍ ലാപ്രോസ്കോപ്പിക് സര്‍ജറിക്ക് തുടക്കമായി
കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയില്‍ ലാപ്രോസ്കോപ്പിക് സര്‍ജറി ആരംഭിച്ചു. തുറന്ന ശസ്ത്രക്രിയ ഒഴിവാക്കി താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിക്കുന്നത് സര്‍ജറിക്കെത്തുന്നവര്‍ക്ക് വലിയ സഹായകരമാവുകയാണ്. നേരിയ വേദനയുംചെറിയ മുറിവും മാത്രമേ ഉണ്ടാവുകയുളളു. കൂടുതല്‍ ദിവസം ആശുപത്രിയില്‍ തുടരേണ്ടതുമില്ല.
സര്‍ജറി കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ വീട്ടില്‍ പോവുകയും ചെയ്യാം. അപ്പന്‍ഡിക്സ്,പിത്താശയത്തിലെ കല്ല്,ഹെരണ്യ, ആര്‍ത്രോസ്കോപ്പി (കാല്‍മുട്ടിനുളളിലെ ശസ്ത്രക്രിയ), ഗര്‍ഭപാത്രത്തിനുളളിലെ മുഴ നീക്കം ചെയ്യല്‍, മൂക്കിന്റെ വളവ് നീക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളാണ് ലാപ്രോസ്കോപ്പിക് ഉപയോഗിച്ച് ചെയ്യുന്നത്. ചികിത്സാ രംഗത്ത് കൂടുതല്‍ നൂതന സാങ്കേതികവിദ്യകള്‍ ഏര്‍പ്പെടുത്തുന്നതിെ ന്റ ഭാഗമായാണ് സഹകരണ ആശുപത്രി ലാപ്രോസ്കോപ്പിക് സര്‍ജറിക്ക് തുടക്കം കുറിച്ചത്