ഹൈറേഞ്ചിന്റെ മലമടക്കുകളിൽ നിന്ന് സഹോദരങ്ങൾ കുറുപ്പെന്ന സിനിമയിലൂടെ വൈറാലാക്കുന്നു
ഹൈറേഞ്ചിന്റെ മലമടക്കുകളിൽ നിന്ന് സഹോദരങ്ങൾ കുറുപ്പെന്ന സിനിമയിലൂടെ വൈറാലാക്കുന്നു. ഉപ്പുതറ വാലുമ്മേൽ ടോമിയുടെ ഇളയ മകനാണ് സിനിമയിൽ പാട്ടിന്റെ രചന നിർവ്വഹിച്ചത് ജ്യേഷ്ഠൻ ലിയോ ടോമാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഇതോടെ ഇരുവരും ഹൈറേഞ്ചിന്റെ അഭിമാനം വാനോളം ഉയർത്തി.
ഹൈറേഞ്ചിൽ നിരവധി കലാകാരന്മാരുണ്ട്. ഇവർക്ക് അവസരം ലഭിക്കാത്തതാണ് ഇവരുടെ കലാവാസന ലോകം അറിയാതെ പോകുന്നത്. ഇതിന് ഉദാഹരണമാണ് സഹോദരന്മാരായ അലൻ ടോമും ലിയോ ടോമും. മാസങ്ങളോളം അടക്ക് കിടന്ന ശേഷം തീയറ്റർ തുറന്നപ്പോൾ ആദ്യം എത്തിയ മലയാള സിനിമയാണ് കുറുപ്പ്. ഈ സിനിമയിലെ ഒരു പാട്ടാണ് അലനെയും ലിയോയെയും വൈറലാക്കിയത്. അലൻ ടോമാണ് പാട്ടിന്റെ വരികൾ എഴുതിയത്. ജ്യേഷ്ഠൻ ലിയോ ടോം സംഗീത സംവിധാനവും നിർവ്വഹിച്ചു. ബിരുത പഠനം പൂർത്തിയാക്കിയ ശേഷം സംഗീത സംവിധായകനാകണമന്ന മോഹവുമായി ലിയോ ബോബയിലേക്ക് വണ്ടി കയറി. അവിടെ 10 വർഷത്തോളം പരസ്യ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോൾ ബിരുത പഠനം പൂർത്തിയാക്കിയ അനുജനെയും ഒപ്പം കൂട്ടി. പരസ്യ ചിത്രങ്ങളും സീ കേരളം ചാനൽ പരിപാടികളുടെ ചുക്കാൻ ഇരുവരും ചേർന്ന് പിടിച്ചു. ഇതിനിടെ സിനിമാബന്ധങ്ങൾ വളർന്നു. ദുൽഖർ സൽമാൻ ഖാൻ നായകനായ ദുൽഖറിന്റെ കമ്പിനി നിർമ്മിച്ച് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിലെ ഒരു പാട്ട് എഴുതാനും ചിട്ടപ്പെടുത്താനും അവസരം ലഭിച്ചു. പാട്ട് വൻ ഹിറ്റായതോടെ ഇരുവർക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഒപ്പം ഉപ്പുതറക്കും. തങ്ങളുടെ ആദ്യ സിനിമയിൽ ഒരു പാട്ടാണങ്കിൽ സൗബിൻ നായകനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന കള്ളൻ ഡിസൂസ എന്ന ചിത്രത്തിൽ 3 ഗാനങ്ങളാണ് എഴുതാനും ചിട്ടപ്പെടുത്താനും അവസരം ലഭിച്ചത്.
ആദ്യ കാല കുടിയേറ്റ ചരിത്രമുറങ്ങുന്ന ഉപ്പുതറ യുടെയും ഹൈറേഞ്ചിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ സഹോദരങ്ങൾ. (പ്രാട്ട് ) ചെറുപ്പത്തിൽ വായനയും എഴുത്തും അലന്റെ ഹോബിയായിരുന്നു. രചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിരുന്നു. വായനയിലും എഴുത്തിലുമായിരുന്നു അലന് കമ്പമെങ്കിൽ ലിലേക്ക് സംഗീതത്തിലായിരുന്നു കമ്പം ഈ സഹോദരങ്ങൾ ഒന്നിച്ചപ്പോൾ യുവതലമുറക്ക് ആസ്വാദ്യകരമായ സിനിമാ ഗാനവും പിറന്നു. പിതാവ് ടോമിയുടെയും മാതാവ് മാഗിയുടെയും പൂർണ്ണ പിന്തുണയാണ് ഈ സഹോദരങ്ങളുടെ പിന്നിലെ ശക്തി. ഇടുക്കിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ സഹോദരങ്ങൾ.