ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ ഒന്‍പതിന്
വനിതാ ബറ്റാലിയന്, ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്, റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റെസ്ക്യൂ ഫോഴ്സ്, മലബാര്‍ സ്പെഷ്യല്‍ പോലീസ്, സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് എന്നീ ബറ്റാലിയനുകളുടേയും വയനാട് ജില്ലയിലേയും പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ ഒന്‍പതിന് നടക്കും.
പരാതികള്‍ നവംബര്‍ 21 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് [email protected] എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.