ശമ്പള പരിഷ്‌കരണം വേണം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും പണിമുടക്ക്
KSRTC employees to go on indefinite strike again
തിരുവനന്തപുരം∙ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ വീണ്ടും അനിശ്ചിതകാല പണിമുടക്ക്. യുഡിഎഫ് സംഘടനയായ ടിഡിഎഫാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോടു യോജിക്കുന്ന മറ്റു സംഘടനകളുമായി ആലോചിച്ചു തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നും ടിഡിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശമ്പള പരിഷ്കരണം, ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുക എന്നീ ആവശ്യങ്ങളാണ് ടിഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
സംയുക്ത തൊഴിലാളി യൂണിയൻ നേരത്തേ ശമ്പള പരിഷ്കരണ ആവശ്യം ഉന്നയിച്ചു സമരം നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ടിഡിഎഫ് പറഞ്ഞു. നേരത്തേതു സൂചനാ പണിമുടക്കായിരുന്നു. ഉറപ്പുകൾ പാലിക്കാത്തതിനാലാണു വീണ്ടും സമരമെന്നും ടിഡിഎഫ് അറിയിച്ചു.