Idukki വാര്‍ത്തകള്‍
സ്കൂൾ വിദ്യാർത്ഥികളുടെ ബാങ്കിന്റെ ഭാരം കുറയ്ക്കും; കുട്ടിയുടെ ശരീര ഭാരത്തിന്റെ 10% താഴെയായിരിക്കും ബാഗിന്റെ ഭാരം

സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10% ത്തിൽ താഴെയാക്കും. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൈലറ്റ് പദ്ധതി അടുത്ത വർഷം നടപ്പാക്കും. 4 വർഷത്തിനകം എല്ലാ എൽപി, യുപി സ്കൂളുകളിലും പദ്ധതി നടപ്പാക്കാൻ മന്ത്രി ഷംസുദ്ദീന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ ധാരണയായി.
പ്രധാന നിർദ്ദേശങ്ങൾ
1.പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ നൽകും ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കാം.
2. ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന വിധത്തിൽ ടൈം ടേബിൾ.
3. ശുദ്ധജലവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കുക.
4. ഡിജിറ്റൽ പഠന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുക.

















































































































































