പുളിയന്മല കാർമ്മൽ സ്കൂളിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ ലഹരിവിരുദ്ധ പൊതുസമ്മേളനവും ബോധവത്കരണ റാലിയും സംഘടിപ്പിച്ചു.

പുളിയൻമല കാർമൽ CMI സ്കൂളിന്റെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്മെന്റും കട്ടപ്പന മുൻസിപ്പാലിറ്റിയും മർച്ചന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ റാലിയും പൊതുസമ്മേളനവുമാണ് നടന്നത്.കട്ടപ്പന ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും മറ്റ് ജനപ്രതിനിധികളുടെയും പങ്കാളിത്വം ശ്രദ്ധേയമായി.പൊതു സമ്മേളനം ഇടുക്കി MLA റോയി Kപൗലോസ് ഉദ്ഘാടനം ചെയ്തു.
യുവതലമുറയിലെ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ലഹരിയുടെ ഒഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.സമ്മേളനത്തിൽ ക്യാമ്പസ് ഡയറക്ടർ ഫാദർ ജോബി മംഗലത്തുകരോട്ട് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, കട്ടപ്പന DYSP റെജി എം കുന്നിപ്പറമ്പൻ , മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് , നഗരസഭ കൗൺസിലർമാരായ V R സജി, ബേബി കുര്യൻ, സോണിയ ജെയ്ബി, മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് ,പ്രിൻസിപ്പാൾ ഫാദർ ബർണി ജോസ് മാത്യൂ , PTA പ്രസിഡന്റ് ഷെമിൽ MA, ക്രൈസ്റ്റ് കോളേജ് ബർ സാർ ഫാദർ ലിജോ കൊച്ചുവീട്ടിൽ, PTA വൈസ് പ്രസിഡന്റ് സില്ല ജിനേഷ് ,അരുണിമ ടോമിച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി മുക്ത തലമുറ,ആരോഗ്യകരമായ സമൂഹം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

















































































































































