കെ എസ് ആർ ടി സി പൊൻകുന്നം ഡിപ്പോയിൽ നിന്ന് “വാഗമൺ, പരുന്തുംപാറ” ഉല്ലാസയാത്ര ആരംഭിക്കുന്നു
ഇടുക്കി,കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്.
വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്.
നവംബർ 14 മുതൽ കെ എസ് ആർ ടി സി പൊൻകുന്നം ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി “വാഗമൺ, പരുന്തുംപാറ” ഉല്ലാസയാത്ര കുറഞ്ഞ ചിലവിൽ ആരംഭിക്കുന്നു. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരാളിൽ നിന്ന് 350 രൂപയാണ് ( ഭക്ഷണവും,എൻട്രീഫീസും ഒഴികെ) നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനമായും കാണാവുന്ന സ്ഥലങ്ങൾ:
1,ഈരാറ്റുപേട്ട അരുവിത്തറ പള്ളി (കാഴ്ച മാത്രം)
2, വാഗമൺ വ്യൂ പോയിൻ്റ്
- വാഗമൺ കുരിശുമല (കാഴ്ച മാത്രം)
4, വാഗമൺ മെഡോസ് (ഷൂട്ടിംഗ് പോയിൻ്റ്, മൊട്ടക്കുന്നുകൾ
5 , സൂയിസൈഡ് പോയിൻ്റ്
6, Lake ഉച്ചഭക്ഷണം (വാഗമൺ )
7, ഏലപ്പാറതേയില പ്ലാൻ്റേഷൻ (കാഴ്ച)
8, കുട്ടിക്കാനം പൈൻ ഫോറസ്റ്റ് വിസിറ്റ്
9, പരുന്തും പാറ
10, കുട്ടിക്കാനം വെള്ളച്ചാട്ടം
തിരികെ പൊൻകുന്നം
അപ്പോ പോയാലോ!
കൂടുതൽ വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി പൊൻകുന്നം
0408 28221333
Mobile 9447710007
9400254908
9447391123
ടിക്കറ്റ് ബുക്കിംഗിന്: 6238181406
എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799