Idukki വാര്‍ത്തകള്‍
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പോലീസ് ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നു

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നു.
ദിവസേന 770 രൂപ വേദന നിരക്കിൽ പരമാവധി 60 ദിവസത്തേക്കാണ് നിയമനം താല്പര്യമുള്ള വിമുക്തഭടന്മാർ,വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ, സി സർട്ടിഫിക്കറ്റ് നേടിയ എൻ സി കേഡറ്റുകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയും ആവശ്യമായ അനുബന്ധ രേഖകളും സഹിതം ഏഴിന് മുൻപായി അതത് പോലീസ് സബ് ഡിവിഷൻ ഓഫീസറുമായി ബന്ധപ്പെടണം.








































































































































