Idukki വാര്‍ത്തകള്‍
ജില്ലാതല ശിശുദിനാഘോഷം പതിനാലാം തീയതി ചെറുതോണിയിൽ

ജില്ലാതല ശിശുദിനാഘോഷം 14ന് ചെറുതോണിയിൽ നടക്കും. രാവിലെ എട്ടിന് ഇടുക്കി പോലീസ് സ്റ്റേഷനും സമീപമുള്ള പുതിയ ബസ്റ്റാൻഡിൽ നിന്ന് ശിശുദിന റാലി ആരംഭിക്കും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും.
പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അലീവിയ ഷിബു ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് ക്രിസ്റ്റീന ജിൻസ് അധ്യക്ഷയാകും. കളക്ടർ ഡോക്ടർ ദിനേശൻ ചെറുകാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും.
ശിശുദിന റാലിയിൽ ജില്ലാ ആസ്ഥാനത്തോട് ചേർന്നുള്ള പഞ്ചായത്തുകളിലെ സ്കൂളുകളിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കും. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും നിർദ്ദേശം നൽകും.








































































































































