മിനിമം ബസ് ചാർജ് 10 രൂപയാക്കിയേക്കും; വിദ്യാർഥികളുടെ കൺസെഷൻ നിരക്കും കൂട്ടും
മിനിമം ബസ് ചാർജ് പത്തുരൂപയാക്കാൻ ആലോചന. ഓർഡിനറി ബസുകളിൽ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാവും. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും കൂട്ടും. ചാർജ് വർധിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ ധാരണയിലെത്തിയിരുന്നു. ഡീസൽ വില കുത്തനെ ഉയരുകയും സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനമായത്. ഓർഡിനറി ബസുകളിൽ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാകും. മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് വിവരം.
രണ്ടു ഫെയർ സ്റ്റേജിന് മിനിമം ചാർജ് എന്ന രീതി പുനഃസ്ഥാപിച്ചാകും വർധനയെന്നും സൂചനയുണ്ട്. സൂപ്പർ ക്ളാസ് ബസുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായതിനാൽ വർധനയുടെ കാര്യത്തിൽ ഗതാഗതമന്ത്രി മാനേജ്മെന്റിന്റെ നിലപാടും ആരായും. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിലും വർദ്ധനയുണ്ടാകും. നിലവിൽ സ്വകാര്യ ബസുകളിൽ ഒരു രൂപയാണ് അടിസ്ഥാന നിരക്ക്. ഇതിന്റെ ഇരട്ടിയാണ് സ്വകാര്യ ബസുടകളുടെ ആവശ്യം. എന്നാൽ, അൻപത് ശതമാനം വർധനയെന്ന നിലയിൽ ഒന്നര രൂപയാക്കുന്നതാണ് പരിഗണനയിൽ. 2020 ജൂലൈയിൽ കോവിഡിന്റെ പ്രത്യേക സാഹചര്യം മുൻനിർത്തി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നു. മിനിമംദൂരം രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 10 രൂപയും, കിലോമീറ്റർ നിരക്ക് 90 പൈസയുമാക്കി