മൃഗസംരക്ഷണ മേഖലയില്‍ മഴക്കെടുതി ദുരിതാശ്വാസം
മഴക്കെടുതിയില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ ഉരുക്കള്‍ക്ക് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കും. തൊടുപുഴ താലൂക്ക് തല ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. അറക്കുളം മൃഗാശുപത്രിയില്‍ നിര്‍വ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് .കെ.എസ്. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം സ്നേഹന്‍ രവി, പഞ്ചായത്തംഗങ്ങളായ ഉഷാ ഗോപിനാഥ്, പി.എ. വേലുക്കുട്ടന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയ ചാണ്ടി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയി മാത്യു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ബിജു ജെ. ചെമ്പരത്തി, ഡോ. ജെറീഷ് എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ക്യാമ്പില്‍ പങ്കെടുത്ത തിരഞ്ഞെടുത്തവര്‍ക്ക് കാലിത്തീറ്റയും, മരുന്നുകളും, ധാതുലവണ മിശ്രിതവും വിതരണം ചെയ്തു. മൃഗങ്ങളുടെ ആരോഗ്യ പരിപാലനങ്ങളെക്കുറിച്ച് വിവരണവും നല്‍കി. പകര്‍ച്ച വ്യാധികളും രോഗബാധയും നിയന്ത്രിക്കുന്നതിനായി സെന്‍ട്രല്‍ വെറ്ററിനറി സ്റ്റോറില്‍ നിന്നും ലഭിച്ച പ്രഥമ ശുശ്രൂഷ മരുന്നുകളുടെ വിതരണം ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായും അധികൃതര്‍ അറിയിച്ചു.