Idukki വാര്‍ത്തകള്‍
നവോദയ സ്കൂളില്‍ ഒന്‍പതാംക്ലാസ് പ്രവേശനം

കുളമാവ് പി.എം.ശ്രീ ജവഹര്‍ നവോദയ സ്കൂളില്‍ ഒന്‍പതാം ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സെലക്ഷന് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 15. ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലേക്ക് പ്രവേശനം തേടുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കായി https://cbseitms.nic.in/2026/nvsix_9 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9048798725, 9495632321




































































































































