Idukki വാര്‍ത്തകള്‍
കാൽവരിമൗണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സംസ്ഥാന ജല മിഷന്റെ പൈപ്പുകൾ ക്രമവിരുദ്ധമായി നിരത്തിയിട്ടിരിക്കുന്നത് മാറ്റണമെന്ന ആവശ്യം ഉയരുന്നു.

പൈപ്പ് കാരണം ഗ്രൗണ്ടിന്റെ സൈഡിലൂടെ കുട്ടികൾക്ക് നടക്കുവാൻ സാധിക്കുന്നില്ല. റോഡിലൂടെ ഒരു വാഹനം പോയാൽ പൈപ്പിന് മുകളിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്.
ഉരുണ്ട പൈപ്പിന് മുകളിൽ കയറുമ്പോൾ പലരും വീണ് അപകടം പറ്റുന്നു.
8 മുതൽ സബ്ജില്ല കായികമേള നടക്കുകയാണ്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 1500 മേൽ കുട്ടികൾ വരുന്നതാണ് . ഗ്രൗണ്ടിന് സമീപമുള്ള പൈപ്പുകൾ മാറ്റിത്തരണമെന്ന് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡണ്ട് കലക്ടർക്കും പിഡബ്ല്യുഡി എൻജിനീയർക്കും കോൺട്രാക്ടർക്കും അറിയിപ്പ് കൊടുത്തിട്ടുള്ളതാണ് . നാളിതുവരെ പൈപ്പുകൾ മാറ്റുവാൻ നടപടി എടുത്തിട്ടില്ല.
നാളെ മത്സരം ആരംഭിക്കുകയാണ്.
അപകടംഉണ്ടാക്കുന്നതിന് മുമ്പ് പൈപ്പുകൾ മാറ്റണമെന്നാവശ്യമാണ് ഉയരുന്നത്.









































































































































