മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക്സ് അസോസി യേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ ആദരിച്ചു.

30 വയസു മുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി യാണ് മാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റ് സംഘടിപ്പിക്കുന്നത്.
എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ ഇടുക്കി ജില്ലയയെ പ്രതിനിധികരിച്ച് മികച്ച വിജയം നേടിയ കായിക താരങ്ങളെ ആദരിക്കുന്നതിനായിയാണ് ഇടുക്കി ജില്ലാ കമ്മറ്റി അനുമോദന യോഗം സംഘടിപ്പിച്ചത്.
14 കായിക താരങ്ങൾ ആണ് ജില്ലയിൽ നിന്ന് സംസ്ഥാന മീറ്റിൽ പങ്കെടുത്തത്.
18 സ്വർണ്ണ മെഡലും,4 വെള്ളിയും 3 വെങ്കലുമാണ് ഇടുക്കി ടീം സ്വന്തമാക്കിയത്.
അനുമോദന യോഗം നഗര സഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായിരുന്നു.
മാസ്റ്റേഴ്സ് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് എം.എസ് ജോസഫ് പ്രഭാഷണം നടത്തി.
മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , മാസ്റ്റേഴ്സ് സംസ്ഥാന സെക്രട്ടറി വൈ.ചന്ദ്രബാബു, ജില്ലാ സെക്രട്ടറി രഞ്ജിത്ത് മാലി,വൈസ് പ്രസിഡന്റുമാരായ സണ്ണി വളവനാൽ, റോബിൻ ചക്കാല,പബ്ലിക് ലൈബ്രറി സെക്രട്ടറി സജി ഇലവുങ്കൽ, സുബേദാർ മേജർ സന്തോഷ് ജോർജ് എന്നിവർ സംസാരിച്ചു









































































































































