കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

രാസവള വില വർദ്ധനവിനെതിരെയും വളത്തിന്റെ സബ്‌സിഡി നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും വളത്തിന്റെ ലഭ്യത കുറവിനെതിരെയും കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും കർഷക പ്രതിഷേധം ഇരമ്പി. നൂറുകണക്കിന് കർഷക കോൺഗ്രസ് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ അഡ്വ : സേനാപതി വേണു ഉത്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ ഇ എസ് എ വിഷയം ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്ക് ആറു മാസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കുമെന്നും ജില്ലയിലെ ഒരു കർഷകന്റെയും ഭൂമി ഇ എസ് എ യിൽ പെടാൻ അനുവദിക്കില്ലെന്നും യു ഡി എഫ് സർക്കാരിനുവേണ്ടി അദ്ദേഹം ഉറപ്പു നൽകി. അഡ്വ : ഇ എം ആഗസ്തി എക്സ് : എം എൽ എ മുഖ്യപ്രഭാഷണം നടത്തി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, സംസ്ഥാന ഭാരവാഹികളായ വർക്കി പൊടിപാറ, ബെന്നി കുന്നേൽ, കെ ആർ രാമചന്ദ്രൻ, ഡി സി സി സെക്രട്ടറിമാരായ പി ആർ അയ്യപ്പൻ, മനോജ് മുരളി, കെ ജെ ബെന്നി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് മൈക്കിൾ, ജോർജ് കുറുമ്പുറം, സിജു ചക്കുംമൂട്ടിൽ, ജോയി ഈഴക്കുന്നേൽ, ജോസ് ആനക്കല്ലിൽ എന്നിവർ പ്രസംഗിച്ചു. ജോയി വർഗീസ്, മേരിദാസൻ, ജോസഫ് കുര്യൻ, അബ്‌ദുൾ അസീസ്, ബാബു അത്തിമൂട്ടിൽ, സൂട്ടർ പാലയ്ക്കൻ, തങ്കച്ചൻ കാരക്കാവയലിൽ, റോയി ജോൺ, ബിജോയി ജോൺ, ശ്യാം മനോജ്, റോബിൻ ആൽപാറ, ബേബി പുളിക്കക്കുന്നേൽ, ബെന്നി പാറെക്കാട്ടിൽ, ജയൻ കുരുവിള, രാജീവ് എസ് വി, ടോമി തെങ്ങുംപ്പള്ളി, എം പി ഫിലിപ്പ് എന്നിവർ പ്രതിഷേധ മാർച്ചിനു നേതൃത്വം നൽകി.









































































































































